മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി ഇ​രു​പ​ത്തി​യൊ​ന്നാം​മൈ​ലി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ന​ര​യ​മ്പാ​റ സ്വ​ദേ​ശി ടി.​പി. അ​ഹ​മ്മ​ദ് കു​ട്ടി​ക്കാ​ണ് (87) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​രു​പ​ത്തി​യൊ​ന്നാം​മൈ​ൽ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രി​ട്ടി​യി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സോ​ൾ​ജി​യ​ർ ബ​സ് അ​ഹ​മ്മ​ദ് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടി.​പി. അ​ഹ​മ്മ​ദ് കു​ട്ടി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മാ​റ്റി.