ഹെല്പ് ഡെസ്ക് ആരംഭിച്ചു
1225197
Tuesday, September 27, 2022 1:01 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ ലക്കി ബില്‍ ആപ്പ് പരിചയപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. ജിഎസ്ടി ഡെപ്യുട്ടി കമ്മീഷണര്‍ എ.കെ.രാജന് ഉദ്ഘാടനം ചെയ്തു. അസി. കമ്മീഷണര്‍ രമേശന് കോളിക്കര അധ്യക്ഷത വഹിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്.ലിജിന്‍, ഇന്റലിജന്‍സ് ഓഫീസര്‍ മധു കരിമ്പില്‍, സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ പി.വി.രത്നാകരന്, എം.നാരായണന് എന്നിവര്‍ സംബന്ധിച്ചു.
ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
റാണിപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ വി.വേണുഗോപാല്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് കെ.എന്‍. വേണു ഉദ്ഘാടനം ചെയ്തു. ഷാജി പൂതംപാറ, സോജന് മാത്യു, സെക്രട്ടറി കെ.അഷ്റഫ്, ട്രഷറര്‍ എ.എ ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.