ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1227187
Monday, October 3, 2022 12:50 AM IST
നർക്കിലക്കാട്: വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക എച്ച്എസ്എസിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പത്രോസ് കുന്നേൽ അധ്യക്ഷത വഹിച്ചു. സി.കെ.പ്രദീപ്, എൻ.കെ.സജയൻ, സുരേശൻ അതിയിടത്ത്, വാർഡ് മെമ്പർ ബിന്ദു മുരളീധരൻ,പ്രിൻസിപ്പൽ റെമിമോൾ ജോസഫ്,എം.ആർ.രമ്യ എന്നിവർ പ്രസംഗിച്ചു.
കല്യോട്ട്: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് ജിഎച്ച്എസ്എസിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് ജില്ലാ പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനിക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ കെ.പി.അബ്ദുൾ സലാം ക്ലാസ് നയിച്ചു. എച്ച്ആർഎഫ് ജില്ലാ ജനറൽ സെക്രട്ടറി മാത്യു പുതുശേരി, ട്രഷറർ ജോൺസൺ ജോസഫ്, കൺവീനർ എൻ.വി.ചന്തു, മുഖ്യാധ്യാപിക പി.സുലേഖ, പി.സജിത,എന്നിവർ പ്രസംഗിച്ചു.