കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര 24നു വയനാട്ടിലേക്ക്
1279593
Tuesday, March 21, 2023 12:52 AM IST
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് യൂണിറ്റില്‍ നിന്ന് 24നു രാത്രി 10.30നു വയനാട്ടിലേക്ക് രണ്ടു ദിവസത്തെ യാത്ര പുറപ്പെടും.
ഒരു ദിവസം വയനാട്ടില്‍ താമസിച്ച് ജംഗിള്‍ സഫാരിയും നടത്തി എടക്കല്‍ ഗുഹ, കുറുവാ ദ്വീപ്, 900 കണ്ടി, പൂക്കോട് തടാകം, ബാണാസുരസാഗര്‍, പഴശി സ്മാരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചു വരുന്നതാണ് പാക്കേജ്.
ജില്ലയിലെ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണുവാനും സുരക്ഷിതവും സ്വതന്ത്രവും ആയ യാത്രാനുഭവമാണ് കെഎസ്ആര്‍ടിസി ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.
കുടുംബമായും കുട്ടികളുമായും ഈ യാത്രയില്‍ പങ്കാളികളാകാം. ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍/പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.
റൂട്ട് ചാര്‍ജ് അറിയുന്നതിനും ബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെ 9495694525, 9446862282 എന്ന നമ്പറില്‍ ബന്ധപ്പെടണം.