വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​യേ​യും കു​ഞ്ഞി​നേ​യും ര​ക്ഷി​ച്ചു
Tuesday, March 28, 2023 1:26 AM IST
നീ​ലേ​ശ്വ​രം: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍. നീ​ലേ​ശ്വ​രം അ​ടു​കം സ​ര്‍​ക്കാ​രി കോ​ള​നി​യി​ലെ 35 വ​യ​സു​കാ​രി​യാ​ണ് വീ​ട്ടി​ല്‍ ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടി​ല്‍ ത​ന്നെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സി​നു കൈ​മാ​റി. ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് കെ.​രാ​ജേ​ഷ്, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ ജോ​ളി കെ.​ജോ​ണ്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഉ​ട​ന്‍ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ ജോ​ളി കെ. ​ജോ​ണ്‍ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ള്‍​കൊ​ടി ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി ഇ​രു​വ​ര്‍​ക്കും വേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി.
തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് രാ​ജേ​ഷ് ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.