എഐ കാമറയ്ക്കു മുന്നില്‍ സായാഹ്ന ധര്‍ണ
1300771
Wednesday, June 7, 2023 12:59 AM IST
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടിബി റോഡില്‍ സ്ഥാപിച്ച എഐ കാമറയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് സിജോ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു.
ശരത് മരക്കാപ്പ്, നവനീത് ചന്ദ്രന്, എച്ച്.ആര്. വിനീത്, കെ.എം. സനോജ്, ഗോകുല്‍ദാസ് ഉപ്പിലിക്കൈ, അക്ഷയ എസ്. ബാലന്, രാഹുല്‍ ഒഴിഞ്ഞവളപ്പ്, പ്രദീപ് പുഞ്ചാവി, അനീഷ് മോഹന്‍, രാജേഷ് അജാനൂര്‍, റൗഫ്, ദീപക് ഉപ്പിലിക്കൈ, ഹരിപ്രസാദ് ഉദയംകുന്ന്, അശ്വിന് ഉപ്പിലിക്കൈ, ഷംസുദ്ദീന് എന്നിവര്‍ നേതൃത്വം നല്കി.
പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂരിലെ എഐ കാമറയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഐ. ജോയി, രാജീവ് തോമസ്, വി.സി. ദേവസൃ, എന്‍. വിന്‍സെന്റ്, രാധ സുകുമാരന്‍, മധു റാണിപുരം, കെ.എന്‍. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.