പ്രസംഗമത്സരം നടത്തി
1457392
Sunday, September 29, 2024 1:43 AM IST
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ സംസ്ഥാനതല പ്രസംഗ മത്സരം നടത്തി. ഓൺലൈനായി നടത്തിയ പ്രാഥമിക റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാർഥികളാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനലിൽ മത്സരിച്ചത്. കവി മാധവൻ പുറച്ചേരി മുഖ്യാതിഥിയായി. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ജോൺ എൽസ് ടോം, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് എച്ച്എസിലെ ലിയ മരിയ സണ്ണി, പെരുമ്പടവ് ബിവിജെഎം എച്ച്എസ്എസിലെ എഡ്വിൻ റെനി എന്നിവർ ജേതാക്കളായി.