സിബിഎസ്ഇ സ്കില്‍ എക്സ്പോ: അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഒന്നാമത്
1593179
Saturday, September 20, 2025 6:42 AM IST
അഞ്ചൽ : മധുരയില്‍ നടന്ന സിബിഎസ്ഇ സ്കില്‍ എക്സ്പോയില്‍ ടെക്നോളജി ആന്റ് ഇന്നൊവേഷന് വിഭാഗത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിന് ഒന്നാം സ്ഥാനം. സെന്റ് ജോണ്‍സ് സ്കൂളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷെയ്സ്, ബെലിന് ബാബു, അഭിഷേക് അനില്‍, അന്വിന് ആന്‍ അനില്‍ എന്നിവര്‍ സ്കൂളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകരായ ദിവ്യ അശോക്, ബി.എസ്.അര്ജുന്, റോബിന് ബാബു,എം.ജി.ഫ്രാഞ്ചോ എന്നിവരുടെ മേല്‍നോട്ടത്തലാണ് പ്രോജക്ട് തയാറാക്കി ഈ നേട്ടം കൈവരിച്ചത്.
ബ്രെയ്ലി ലിപി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘സ്പര്‍ശ് - വോയ്സ് ടു ബ്രെയ്ലി കണ്‍വേര്‍ട്ടര്‍' ആണ് കുട്ടികള്‍ അവതരിപ്പിച്ചത്. അന്ധതയും ബധിരതയും ഉള്ളവര്‍ക്ക് മറ്റൊരാളോട് ഇതിന്റെ സഹായത്തോടെ വളരെ എളുപ്പം ആശയവിനിമയം സാധ്യമാകും. വിജയികള്‍ക്കു ജനുവരിയില്‍ നടക്കുന്ന നാഷണല്‍ എക്സപോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
2023 ലാണ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ മികച്ച സൗകര്യങ്ങളോടൂകൂടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് സ്ഥാപിച്ചത്.
ബംഗ്ലൂര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൗ ആന്റ് വൈ എന്ന സ്ഥാപനമാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വിജയികളെ സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്മാന് കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ പി.ടി. ആന്റണി എന്നിവര്‍ അഭിനന്ദിച്ചു.