വെട്ടിക്കവല പെരുംകുഴി സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളി വജ്ര ജൂബിലി ആഘോഷം
1593181
Saturday, September 20, 2025 6:42 AM IST
കൊട്ടാരക്കര : വെട്ടിക്കവല പെരുംകുഴി സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളി വജ്ര ജൂബിലി ആഘോഷം ഇന്നും നാളെയുമായി നടക്കും.
ഇന്ന് രാവിലെ 7.15ന് വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, തുടർന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ ധ്യാന പ്രസംഗം നടത്തും. നാളെ രാവിലെ 6.30 ന് പ്രഭാത നമസ്കാരം.തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന.പുതുക്കി പണിത പൂർവികപള്ളിയിലേക്കു റാസയും മൺമറഞ്ഞുപോയ പൂർവികർക്കുള്ള ധൂപ പ്രാർഥനയും നടത്തും.
ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് നിർവഹിക്കും.
ചികിത്സാ സഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്, 75 വയസ് തികഞ്ഞ മാതാപിതാക്കന്മാരെ ആദരിക്കൽ എന്നിവയും നടക്കും.