യുആർഐ ട്രോഫി: സഹോദയ ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിന് തുടക്കമായി
1593184
Saturday, September 20, 2025 6:42 AM IST
കൊട്ടാരക്കര :യുആർഐ ട്രോഫിക്ക് വേണ്ടിയുള്ള സഹോദയ ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിന് കരിക്കം കിപ്സ് ഗ്രൗണ്ടിൽ തുടക്കമായി.കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സന്തോഷ് ട്രോഫി,ഫെഡറേഷൻ കപ്പ് ജേതാവുമായ കുരികേശ് മാത്യു ഉദ്ഘാടനം ചെയ്തു.
സമൂഹം ഇന്ന് നേരിടുന്ന മാരക ലഹരിക്കെതിരെ യുവാക്കളിൽ കായിക ലഹരി വളർത്തുക എന്നതാകണം ലക്ഷ്യമെന്നുംപുതുതലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കാനും മികവുറ്റ കായിക താരങ്ങളെ സൃഷ്ടിക്കാനും നൂതന പ്രവർത്തന പദ്ധതികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സഹോദയ ചെയർമാൻ ഫാ.എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ.ഏബ്രഹാം കരിക്കം, വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി, ഫാ.തോമസ് ചെറുപുഷ്പം,യു ആർ ഐ സെക്രട്ടറി കെ.ജി. മത്തായിക്കുട്ടി,കിപ്സ് ഡയറക്ടർ സൂസൻ ഏബ്രഹാം, വൈസ് ചെയർമാൻ സി.കെ.ജോൺ,
സ്കൂൾ പ്രിൻസിപ്പൽ ഷിബി ജോൺസൺ,അഡ്മിനിസ്ട്രേറ്റർ നിഷ.വി. രാജൻ. ഡെപ്യൂട്ടി മാനേജർ എം. തോമസ് എന്നിവർ പ്രസംഗിച്ചു. 17ടീമുകൾ പങ്കെടുക്കും. ഫൈനൽ മത്സരങ്ങൾ 26 ന് നടക്കും.