നഗരത്തിലെ മുളങ്കാടുകൾ സംരക്ഷിക്കും: ഹണി ബെഞ്ചമിൻ
1593185
Saturday, September 20, 2025 6:42 AM IST
കൊല്ലം: നഗരത്തിലെ നിലവിലുള്ള എല്ലാ മുളങ്കാടുകളും കോർപ്പറേഷന്റെ നേതൃത്വത്തിൽ സംരക്ഷണം ഏർപ്പെടുത്തുമെന്ന് കൊല്ലം മേയർ ഹണി ബെഞ്ചമിൻ. കൊല്ലം കൈറ്റ് ക്ലബ് സംഘടിപ്പിച്ച ലോക മുള ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹണി ബെഞ്ചമിൻ.
മുളയുടെ പ്രാധാന്യം പുതുതലമുറ മനസിലാക്കണമെന്ന് ഉദ്ദേശത്തോടെയാണ് മുള ദിനാചരണം വർഷംതോറും സംഘടിപ്പിച്ചിട്ടുള്ളത്. കോർപറേഷൻ സ്റ്റേഡിയം കോംപ്ലക്സിനുള്ളിലെ മുളങ്കാട് ആദരിച്ചാണ് ദിനാചരണ ഉദ്ഘാടനം നടന്നത്. കൊല്ലം കൈറ്റ് ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഒ.ബി. രാജേഷ്, പ്രബോധ് എസ് കണ്ടച്ചിറ, ടി.ജി.സുഭാഷ്, മുണ്ടക്കൽ കെ.ചന്ദ്രൻ പിള്ള, അഡ്വ.സന്തോഷ് , പി.മോഹൻലാൽ, ശിവപ്രസാദ്, കാവറ സോമൻ എന്നിവർ പ്രസംഗിച്ചു.