അവശനിലയിൽ കണ്ട ആളെ ആശ്രയയിലെത്തിച്ചു
1593191
Saturday, September 20, 2025 6:48 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പ്രദേശത്ത് അവശനിലയിൽ കണ്ട തങ്കൻ എന്നു വിളിക്കുന്ന തങ്കച്ച(65)നെ വൈഎംസിഎ അധി കൃതര്‍ ആശ്രയയിലെത്തിച്ചു. ഇദ്ദേഹത്തിന്റെ അംഗവൈകല്യവും അനാരോഗ്യവും കാരണം റോഡ് സൈഡിൽ അവശനായി കാണുക പതിവായിരുന്നു.
കുളത്തൂപ്പുഴ വൈഎംസിഎയുടെ നേതൃത്വത്തിൽ വൈഎംസിഎ രക്ഷാധികാരിയും ആശ്രയ ബോർഡ് മെമ്പറുമായ സി. തങ്കച്ചന്റെയും വൈഎംസിഎ പ്രസിഡന്റ് കെ. ജോണി, സെക്രട്ടറി സാനു ജോർജ്, ബോർഡ് മെമ്പർ സുനിൽ വള്ളിക്കാല, ജോൺസൺ ഉമ്മൻ, ജിജി ,സന്നദ്ധ സേവകൻ സോളമൻ ജെയിംസ് എന്നിവർചേർന്നാണ് ആശ്രയത്തിലെത്തിച്ചത്.