കുനാഗപ്പള്ളി : ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എംപി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ കോ​വി​ഡി​ന് മു​ന്‍​പ് ഉ​ണ്ടാ​യി​രു​ന്ന ട്രെി​നു​ക​ളു​ടെ സ്റ്റോ​പ്പ് അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ന്ന​യി​ച്ചു.

രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ - തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ - തി​രു​വ​ന​ന്ത​പു​രം മെ​യി​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, മൈ​സൂ​രു - തി​രു​വ​ന​ന്ത​പു​രം (കൊ​ച്ചു​വേ​ളി) എ​ക്സ്പ്ര​സ്, മും​ബൈ കൊ​ച്ചു​വേ​ളി ഫെ​സ്റ്റി​വ​ല്‍ സ്പെ​ഷ്യ​ല്‍, തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​സ് എം ​വി ടി ​ബെം​ഗ​ളൂ​രു എ​സി എ​ക്സ്പ്ര​സ്,

എ​സ് എം ​വി ബി ​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ എ​ന്നി​വ​യ്ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും, മ​ധു​ര- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സി​ന് ഓ​ച്ചി​റ​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.