ലോട്ടറി ക്ഷേമനിധി ബോർഡ് 167 മുച്ചക്ര വാഹനങ്ങൾ നൽകും
1593183
Saturday, September 20, 2025 6:42 AM IST
കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്നുംഅംഗപരിമിതരായ ക്ഷേമനിധിഅംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകൾ മുഖാന്തിരം കേരളത്തിലുടനീളം 167 മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ സംയുക്തമായി 69 വാഹനങ്ങളും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും 27 വാഹനങ്ങളും വിതരണംചെയ്യും. 22നു ഉച്ചകഴിഞ്ഞ് മൂന്നിന് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ സംസ്ഥാനതല ഉദ്ഘാടനം എം.മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ടി.ബി സുബൈർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എസ്. ഹരിത, സിഐടിയു സെക്രട്ടറി എസ്. ബിജു , ഐഎൻടിയുസി പ്രസിഡന്റ് ഒ.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.