തൊഴിൽമേള ഇന്ന്
1593180
Saturday, September 20, 2025 6:42 AM IST
കൊല്ലം: നാട്ടിലെ തൊഴിലന്വേഷകരെ അവസരങ്ങളിലേക്കെത്തിക്കുക അതുവഴി സുസ്ഥിര വരുമാനവും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൊല്ലം നഗരസഭ പ്രസ്തുത കാമ്പയിന്റെ ഭാഗമായി ഇന്നു സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ കൊല്ലം നഗരസഭ തൊഴിൽമേള നടക്കുമെന്നു മേയർ ഹണി ബഞ്ചമിൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഐടി, ഫിനാൻസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, സമുദ്രോത്പന്ന കയറ്റുമതി, ടെക്സ്റ്റൈൽ, ഹോട്ടൽ, ജ്വല്ലറി ,ഹോം അപ്ലൈൻസ്, ഇലക്ട്രോണിക് ഗാഡ്ജറ്റ് ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലായി നാൽപതോളം തൊഴിൽ ദാതാക്കൾ തൊഴിലവസരങ്ങൾ നല്കുന്നതിനു പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
കോർപ്പറേഷൻ പരിധിയിലുള്ള 2000-തോളം തൊഴിലന്വേഷകർ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. ടൗൺഹാളിൽ രാവിലെ 10.30ന്ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ഉദ്യോഗാർഥികൾക്ക് വിവിധ കമ്പനികളുടെ പ്രതിനിധികളെ നേരിൽ കണ്ടു തൊഴിൽ ലഭ്യമാക്കുന്നതിനുള്ള അവസരം ഉപയോഗിക്കാം.
42 കമ്പനികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഡപ്യൂട്ടി മേയർ എസ്.ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ എസ്. ഗീതാകുമാരി, സജീവ് സോമൻ, എം. സജീവ്, യു. പവിത്ര, സവിതദേവി, കൗൺസിൽ സെക്രട്ടറി ബാലമുരളി എന്നിവർ പങ്കെടുത്തു.