കുണ്ടറയിലെ കുട്ടിക്കൃഷി മാതൃകയാക്കണം: മന്ത്രി പി. പ്രസാദ്
1593190
Saturday, September 20, 2025 6:48 AM IST
കുണ്ടറ : കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കിയ കുട്ടിക്കൃഷി മാതൃകയാക്കണമെന്നും മറ്റുള്ള സ്കൂളുകൾക്കു പ്രചോദനമാകുമെന്നും മന്ത്രി പി. പ്രസാദ്. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കണക്ട് കുണ്ടറയുടെ ആഭിമുഖ്യത്തിൽ കുണ്ടറ മണ്ഡലത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൃഷി പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്കു കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എം.എസ്. അനീസ പദ്ധതി വിശദീകരിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡി. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരൻ, പഞ്ചായത്ത് അംഗം സൈഫുദീൻ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസർ ബീന ബോണിഫേസ്,
കുണ്ടറ ബിപിസി ആശ കൊച്ചയം, എടിഎമാരായ ഡി. നവാസ്, എൻ.ഡി. സോണിയ, ശ്രീവത്സ പി. ശ്രീനിവാസൻ, എപിഎഒ ടി.ഷീബ, നൂൺ മീൽ ഓഫീസർമാരായ റീജൻ എ മിറാണ്ട, ഹേമറാണി, കൊല്ലം ഡിഡിഒ എൽ. ആഗ്നസ്, ഇളമ്പള്ളൂർ എസ് എൻ എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ എച്ച് എം ഫോറം പ്രസിഡന്റ് മിനിമോൾ പിടിഎ പ്രസിഡന്റ്ശ്രീദേവി സ്കൂൾ പ്രഥമധ്യാപിക വി ഗീത തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ വർഷം മൂന്നു സ്കൂളുകളിലായി പൈലറ്റ് പ്രോജക്ട് ആയി ആരംഭിച്ച പദ്ധതി ഇത്തവണ 32 സ്കൂളുകളിലാണ് നടപ്പാക്കുന്നത്. കുട്ടി കൃഷിയിൽ പങ്കാളികളാകുന്ന വിദ്യാർഥികൾക്കു കൃഷി ഉപകരണങ്ങളും സംസ്ഥാനത്തെ കൃഷിത്തോട്ടങ്ങൾ സന്ദർശിക്കുന്നതിനുള്ള സൗകര്യവും കൃഷിവകുപ്പ് ഒരുക്കും.