സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം
1262200
Wednesday, January 25, 2023 10:40 PM IST
ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡിലെ സ്മാര്‍ട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് നിർവഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, റാണി ജോർജ്, സിനി സാലസ്, ജാൻസി ബെന്നി, ബെൻസി ജോസ്, പഞ്ചായത്ത് സെക്രട്ടറി സതീദേവി, രാമൻ നായർ, സുരേശൻ, ലീന, പ്രിയംവദ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്.
മരുത്തോർവട്ടം ബൈബിൾ
കൺവൻഷന് ഇന്നു സമാപിക്കും
ചേര്‍ത്തല: 30-ാമത് മരുത്തോർവട്ടം ബൈബിൾ കൺവൻഷന് ഇന്ന് സമാപനം. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് കൺവൻഷൻ. രാവിലെ വചനപ്രഘോഷണം. 2.30ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന, തുടർന്ന് ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ആദർശ്, ഫാ. കുര്യൻ ഭരണികുളങ്ങര എന്നിവർ വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.