അദാനിയുടെ അജൻഡ സർക്കാർ നടപ്പാക്കരുത്: കത്തോലിക്ക കോൺഗ്രസ്
1245833
Sunday, December 4, 2022 11:49 PM IST
കുമരകം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ അവിടം ഉപേക്ഷിച്ചു പോകണമെന്ന രീതിയിൽ പ്രവർത്തിക്കുന്ന അദാനിയുടെ അജൻഡ നടപ്പാക്കുന്ന സർക്കാരിന്റെ നീക്കത്തിൽ കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന സമിതി പ്രതിഷേധിച്ചു.
തീരജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ യൂണിറ്റുകളിലും സമ്മേളനം നടത്തും. ഫൊറോന പ്രസിഡന്റ് കുഞ്ഞ് കളപ്പുര അധ്യക്ഷനായിരുന്നു. യോഗം ഡയറക്ടർ ഫാ. ബിജോ അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്തു. ഷെയിൻ ജോസഫ് കാരക്കൽ, ദിലീപ് ജോർജ്, സാബു എട്ടുമൂല, ജെറിൻ ജോസ്, ജിജോ ചന്ദ്രവിരുത്തിയിൽ, പി.ജി. ജോർജ്, തങ്കമ്മ ബേബിച്ചൻ, ഷൈനമ്മ ജെയിംസ്, ക്രിസ്പിൻ മാമ്പ്ര, ബിനു തടത്തിൽ, ബേബിച്ചൻ മുകളേൽ, ഫ്രാൻസിസ് തടത്തിൽ, റിഷിൽ രാജ്, ജെമിനി ജോസ്, കെ സി ബാബു, പ്രിൻസ് കുഴിച്ചാലിൽ എന്നിവർ പ്രസംഗിച്ചു.