എ​ന്‍ഡോ​ക്രൈ​നോ​ള​ജി​യി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി
Tuesday, March 28, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: എ​ന്‍ഡോ​ക്രൈ​നോ​ള​ജി യം​ഗ് സ്‌​കോ​ള​ര്‍ അ​ഖി​ലേ​ന്ത്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ഡോ. ​സു​മ​യ്യ അ​ബ്ദു​ള്‍ ക​ലാം.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ല്‍ കോ​ട്ട​യം ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് ഒ​ന്നാം റാ​ങ്കും വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് ജ​ന​റ​ല്‍ മെ​ഡി​സി​നി​ല്‍ എം​ഡി​യും ഡി​എ​ന്‍ബി​യും ഉ​ന്ന​ത​മാ​ര്‍ക്കോ​ടെ വി​ജ​യി​ച്ച ഡോ.​ സു​മ​യ്യ നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദ് ഉ​സ്മാ​നി​യ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി എ​ന്‍ ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം മൂ​ന്നാം​വ​ര്‍ഷ ഡി​എം വി​ദ്യാ​ര്‍ഥി​നി​യാ​ണ്.
ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കൊ​ച്ച​ണ്ണ​ന്‍പ​റ​മ്പി​ല്‍ സ​ല്‍സ​ബീ​ലി​ല്‍ പ്ര​ഫ.​കെ.​എ. അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ​യും (കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം​ഇ​എ​സ് അ​സ്മാ​നി കോ​ള​ജ് കൊ​മേ​ഴ്സ് ആ​ന്‍ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി) സ​ബീ​ന​യു​ടെ​യും മ​ക​ളാ​ണ്. ഭ​ര്‍ത്താ​വ്: ഡോ. ​നി​ജി​ല്‍ അ​ബ്ദു​ള്‍ ജ​ലാ​ല്‍ (സീ​നി​യ​ര്‍ സ്പെ​ഷ​ലി​സ്റ്റ് ആ​ന്‍ഡ് യൂ​റോ​ള​ജി വി​ഭാ​ഗം സ​ര്‍ജ​ന്‍, ആസ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി മ​ല​പ്പു​റം). മ​ക​ന്‍: അ​ഫാ​ന്‍ നി​ജി​ല്‍.