അഖില കേരള ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ ഒക്ടോ. 2ന്
1338192
Monday, September 25, 2023 2:37 AM IST
കോട്ടയം: വൈഎംസിഎ, സിഎംഎസ് കോളജുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 50-ാമതു അഖില കേരള ചിത്രരചനാ മത്സരം അടുത്തമാസം രണ്ടിനു രാവിലെ 10 മുതല്‍ ഒന്നുവരെ കോട്ടയം സിഎംഎസ് കോളജില്‍ നടത്തും. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കാര്‍ട്ടൂണ്‍ മത്സരം വൈഎംസിഎ ഹാളില്‍ നടക്കും. വിജയികളുടെ ചിത്രങ്ങള്‍ മൂന്നു മുതല്‍ അഞ്ചു വരെ വൈഎംസിഎ ഹാളില്‍ പ്രദര്‍ശിപ്പിക്കും.
എല്‍കെജി മുതല്‍ പ്ലസ് ടു വരെയും ആര്‍ട്ട് സ്കൂള്‍, ഭിന്നശേഷി വിഭാഗം എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആര്ട്ട്സ്കൂള് വിഭാഗത്തില്‍ 15 മുതല്‍ 25 വയസു വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്ലസ് ടു, ആര്‍ട്ട് സ്കൂള്‍ വിഭാഗങ്ങള്‍ക്ക് മത്സരവിഷയം നല്‍കും. മറ്റുള്ളവര്‍ക്ക് മത്സരവിഷയം ഇല്ല.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പുറമെ ഏഴ് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിനും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും എല്ലാ വിഭാഗങ്ങളിലുമായി മികച്ച ചിത്രകാരന്/ചിത്രകാരിയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും പ്രത്യേക എവറോളിംഗ് ട്രോഫി നല്‍കും.
വരയ്ക്കുവാനുള്ള പേപ്പര്‍ വൈഎംസിഎ നല്‍കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് പേര് രജിസ്റ്റര്‍ ചെയ്യണം. 0481 2560591, 9400509367. [email protected].