ആവശ്യത്തിനു ട്രെയിനുകളില്ല; കോ​ട്ട​യം​കാ​ര്‍ നോ​ക്കി​യി​രു​ന്നു മ​ടു​ത്തു
Monday, September 25, 2023 10:23 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഇ​ര​ട്ട​പ്പാ​ത വ​ന്നു, ര​ണ്ടു പു​തി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ പ​ണി​തു, ഷ​ണ്ടിം​ഗി​ന് സൗ​ക​ര്യ​മാ​യി, വെ​ള്ളം നി​റ​യ്ക്കാ​ന്‍ സം​വി​ധാ​ന​മു​ണ്ട്. ഇ​തൊ​ക്കെ വ​ന്നെ​ങ്കി​ലും വേ​ണ്ടി​ട​ത്തോ​ളം വ​ണ്ടി​യി​ല്ലാ​തെ കോ​ട്ട​യം​കാ​ര്‍ വ​ല​യു​ക​യാ​ണ്. മ​ധ്യ​കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ വ​ന്നു​പോ​കു​ന്ന​തും വ​രു​മാ​നം ന​ല്‍​കു​ന്ന​തു​മാ​യ കോ​ട്ട​യം സ്‌​റ്റേ​ഷ​ന്‍ വ​ണ്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും വൈ​കി​യോ​ടു​ക​യാ​ണ്.

എ​റ​ണാ​കു​ള​ത്ത് ഓ​ട്ടം നി​റു​ത്തി ഏ​റെ സ​മ​യം വെ​റു​തെ കി​ട​ക്കു​ന്ന അ​ഞ്ച് ട്രെ​യി​നു​ക​ള്‍ കോ​ട്ട​യ​ത്തേ​ക്ക് ദീ​ര്‍​ഘി​പ്പി​ച്ചാ​ല്‍ ഏ​റെ ആ​ശ്വാ​സ​മാ​കും.

കൊ​ച്ചി ക​ണ്ട് മ​ട​ങ്ങു​ന്ന വ​ണ്ടി​ക​ള്‍ എ​ന്തു​കൊ​ണ്ട് കോ​ട്ട​യം​വ​രെ ഓ​ടി​ച്ചു​കൂ​ടാ എ​ന്നു ചോ​ദി​ച്ചാ​ല്‍ തീ​രു​മാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് വ​ര​ണം എ​ത്ത​താ​ണ് മ​റു​പ​ടി. ഒ​റ്റ​പ്പെ​ട്ട ദീ​ര്‍​ഘ​ദൂ​ര​വ​ണ്ടി​ക​ളെ​ക്കാ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഏ​താ​നും മെ​മു സ​ര്‍​വീ​സു​ക​ളും പാ​സ​ഞ്ച​റു​ക​ളു​മാ​ണ്.
എ​റ​ണാ​കു​ള​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് ട്രെ​യി​നി​ല്ലാ​ത്ത സ​മ​യം ചു​വ​ടെ:

-രാ​വി​ലെ 8.30ന് ​ഗു​രു​വാ​യൂ​ര്‍-​മ​ധു​ര എ​ക്‌​സ്പ്ര​സ് ക​ഴി​ഞ്ഞാ​ല്‍ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍​നി​ന്ന് 1.35ന് ​കൊ​ല്ലം പാ​സ​ഞ്ച​ര്‍ വ​രാ​ന്‍ കാ​ത്തി​രി​ക്ക​ണം.

-1.35ന് ​കൊ​ല്ലം പാ​സ​ഞ്ച​ര്‍ ക​ഴി​ഞ്ഞാ​ല്‍ വൈ​കു​ന്നേ​രം 5.15ന് ​വേ​ണാ​ട് വ​ര​ണം.
-രാ​ത്രി 7.40ന് ​നി​ല​മ്പൂ​ര്‍-​കോ​ട്ട​യം എ​ക്‌​സ്പ്ര​സ് ക​ഴി​ഞ്ഞാ​ല്‍ രാ​ത്രി​വ​ണ്ടി വി​ര​ളം

കോ​ട്ട​യ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും സ്ഥി​തി ഇ​തു​ത​ന്നെ:
-രാ​വി​ലെ 6.55നു ​പാ​ല​രു​വി എ​ക്‌​സ്പ്ര​സ് ക​ഴി​ഞ്ഞാ​ല്‍ 8.20ന് ​വേ​ണാ​ട് വ​ര​ണം.

-വൈ​കു​ന്നേ​രം 5.15ന് ​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​നു​ശേ​ഷം രാ​ത്രി 9.30വ​രെ പാ​സ​ഞ്ച​ര്‍ വ​ണ്ടി​യി​ല്ല.
-രാ​ത്രി ഒ​രു മ​ണി​ക്കു​ശേ​ഷം രാ​വി​ലെ 5.15 വ​രെ വ​ണ്ടി​യി​ല്ല.