മാടപ്പള്ളി: ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍.
സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തുന്ന സത്യഗ്രഹത്തിന്റെ 525-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. ഷിനോ ഓലിക്കര, അപ്പിച്ചന്‍ എഴുത്തുപള്ളി, റോസ്ലിന് ഫിലിപ്പ്, രതീഷ് രാജന്, കൃഷ്ണന് നായര്‍, വി.സി. മാത്യു, ദേവസ്യാച്ചന് പുന്നമ്മൂട്ടില്‍, പി.ടി. സെബാസ്റ്റ്യന്‍, ലാലിച്ചന്‍ മറ്റപ്പറമ്പില്‍, ജോയി പാറയ്ക്കല്‍, സാജന് കൊരണ്ടിത്തറ, വി.എസ്. ഫിലിപ്പ്, തോമസ് ആന്റണി, ജെയ്ഷ് ജോസഫ്, ഗിരീഷ് കൊരണ്ടിത്താനം, ലാലന് അയര്‍ക്കാട്ടുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.