പട്ടയം: പൊന്തൻപുഴ സമരസമിതി മാർച്ച് നടത്തി
1339973
Tuesday, October 3, 2023 10:53 PM IST
പൊന്തൻപുഴ: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് പൊന്തൻപുഴ സമരസമിതി റാന്നി എംഎൽഎയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. സർവെ നടത്തി വനത്തിനു പുറത്താണ് കർഷകരുടെ ഭൂമി എന്ന റിപ്പോർട്ട് ഉണ്ടായിട്ട് നാലര വർഷം കഴിഞ്ഞു. ഇനിയും കർഷകരുടെ ഭൂമി വിട്ടുനൽകാത്തത് കടുത്ത അനീതിയാണെന്ന് കർഷകർ പറയുന്നു. സാധാരണക്കാരന്റെ ഒപ്പമാണെങ്കില്‍ സർക്കാർ വാക്കുപാലിക്കണം.
ചിത്രങ്ങളും മുദ്രാഗീതങ്ങളും ആലേഖനം ചെയ്ത 35 അടി നീളമുള്ള ബാനറുമായി സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. രാജഗോപാൽ വാകത്താനം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്. രാധാമണി, ശശിക്കുട്ടൻ വാകത്താനം, എസ്. ബാബുജി, പി.ജി. പ്രകാശ്, ജോസ് കോട്ടയിൽ, എം.ബി. രാജൻ, പ്രദീപ് കുളങ്ങര, സന്തോഷ് പെരുമ്പെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.