പാലായില്‍ 1500 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി: തോമസ് ചാഴികാടന് എംപി
1396501
Thursday, February 29, 2024 11:26 PM IST
പാലാ: പാലാ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ 1500 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതായി തോമസ് ചാഴികാടന് എംപി. പാലായില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുമാത്രം പാലാ മണ്ഡലത്തിനു ലഭ്യമാക്കിയതു 1,360 കോടി രൂപയാണ്. ശുദ്ധജലവിതരണത്തിനായി പാലാ നഗരസഭയ്ക്കു മാത്രമായി അമൃത് കുടിവെള്ള പദ്ധതിയില്‍ 5.26 കോടി രൂപ അനുവദിച്ച് നല്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് പാലാ നിയോജകമണ്ഡലത്തില്‍ 62 പദ്ധതികള്‍ ഏറ്റെടുത്തു. 3.31 കോടി രൂപയുടെ വികസനം ഇതിലൂടെ എത്തിക്കാന്‍ കഴിഞ്ഞു.
ദേശീയ ആരോഗ്യമിഷന് പദ്ധതിയില്‍ കടനാട്, മേലുകാവ് ആശുപത്രികളിലെത്തിച്ചത് 3.3 കോടി രൂപയുടെ വികസനമാണ്. ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കാന്‍ 1416 പേര്‍ക്കു സഹായ ഉപകരണങ്ങള്‍ നല്കി. 1.44 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.