ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍
1396664
Friday, March 1, 2024 6:48 AM IST
വാകത്താനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഭാഗത്ത് മഞ്ജുകോട്ടേജില്‍ രാജേഷിനെ (44) യാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2015ല്‍ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നുമായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോൾ ഇയാള്‍ ഒളിവില്‍ പോയി.
ഇത്തരത്തില്‍ വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്തുനിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ അവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.