മൂ​ന്ന് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ​ക്കു തു​ക അ​നു​വ​ദി​ച്ചു
Friday, March 1, 2024 11:19 PM IST
പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 11.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍. ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന്തീ​നാ​ട് അ​മ്പ​ലം ജം​ഗ്ഷ​ന്‍, കൊ​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ക​യ്യൂ​രു​മാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

അ​ന്തീ​നാ​ട് അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കു​ര്യാ​ച്ച​ന്‍ പ്ലാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​കൃ​ഷ്ണ​ന്‍ മാ​ന്തോ​ട്ടം, ഷാ​ജി വ​ട്ട​ക്കു​ന്നേ​ല്‍, ബാ​ബു കാ​വു​കാ​ട്ട്, സ​ന്തോ​ഷ് വ​രി​ക്ക​മാ​ക്ക​ല്‍, സി​ജോ പ്ലാ​ത്തോ​ട്ടം, സു​രേ​ഷ് നീ​ല​ക​ണ്ഠ​ന്‍, മു​രു​ക​ന്‍ അ​ന്തീ​നാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.