ഇടതുസര്‍ക്കാര്‍ പാലായോട് രാഷ്ട്രീയവിരോധം തീര്‍ക്കുന്നു: സജി മഞ്ഞക്കടമ്പില്‍
1396923
Sunday, March 3, 2024 1:41 AM IST
പാലാ: പാലാ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ട് ഇടതുസര്‍ക്കാര്‍ പാലായോട് രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. പനക്കപ്പാലത്തെ അപകടവളവ് നിവര്‍ത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് പുളിങ്കാട്, ഷിജു പാറയിടുക്കില്‍, ഡിജു സെബാസ്റ്റ്യന്‍, നിബാസ് തോട്ടുങ്കല്‍, ജിമ്മി വാഴംപ്ലാക്കല്‍, തോമാച്ചന് താളനാനി, ഔസേപ്പച്ചന് ചെമ്പലാനി തുടങ്ങിയവർ പ്രസംഗിച്ചു.