സി.എ. അരുണ്‍കുമാറിന്റെ വിജയത്തിന് വനിതാ സംഗമവും റോഡ് ഷോയും ഇന്ന്
1415793
Thursday, April 11, 2024 6:56 AM IST
ചങ്ങനാശേരി: മാവേലിക്കര ലോകസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍ഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം വനിതാ സംഗമവും വനിതകളുടെ റോഡ് ഷോയും ഇന്നു നഗരത്തില്‍ നടക്കും.
വൈകുന്നേരം നാലിന് എസ്ബി കോളജിന് സമീപമുള്ള നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന വനിതാ സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും.
മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരന്, ലീനമ്മ ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നഗരസഭാ ടൗൺഹാളില്‍നിന്നും ആരംഭിക്കുന്ന വനിതകളുടെ വര്‍ണാഭമായ റോഡ് ഷോ നഗരം ചുറ്റി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎല്‍എ പ്രസംഗിക്കും.