സ്വീപ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1416017
Friday, April 12, 2024 7:01 AM IST
ചങ്ങനാശേരി: തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ പാര്‍ക്കില്‍ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ ജലത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് തീം സോംഗ് അവതരിപ്പിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.
കോട്ടയം സബ് കളക്ടര്‍ ഡി. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പുഞ്ച സ്പെഷല്‍ ഓഫീസറും സ്വീപ് നോഡല്‍ ഓഫീസറുമായ എം. അമല്‍ മഹേശ്വര് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് കോഓർഡിനേറ്റര്‍ ഡോ. വിപിന്‍ കെ. വര്‍ഗീസ്, ചങ്ങനാശേരി തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, ചങ്ങനാശേരി മുനിസിപ്പല്‍ സെക്രട്ടറി എല്‍.എസ്. സജി, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.പി. അജിമോന്, സ്വീപ് താലൂക്ക് നോഡല്‍ ഓഫീസര്‍ സി. മനോജ് എന്നിവര്‍ പങ്കെടുത്തു.