മണിമല വ്യാപാരഭവൻ ഉദ്ഘാടനം 16ന്
1416046
Friday, April 12, 2024 10:49 PM IST
മണിമല: മണില ഹോളിമാഗി ഫൊറോന പള്ളിക്കു സമീപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച മണിമല വ്യാപാരഭവന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വഹിക്കും.
യൂണിറ്റ് പ്രസിഡന്റ് ജോയ്സ് സെബാസ്റ്റ്യൻ, ജനറല്‍ സെക്രട്ടറി ഷിയാസ് വണ്ടാനം, ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ഹോളിമാഗി ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത്, ജില്ലാ സെക്രട്ടറി ഗിരീഷ് കോനാട്ട്, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് റൂബി ജോൺ മാത്യു, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജിന്റു കുര്യൻ, ഭാരവാഹികളായ ബിനു വിജയകുമാർ, സോജൻ വെള്ളിയേടത്ത്, ഹരിലാൽ പടിഞ്ഞാറ്റയിൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്നും ഗാനമേളയും നടക്കും.
ഉദ്ഘാടന യോഗത്തില്‍ മണിമലയിലെ മുഴുവന്‍ വ്യാപാര ഉടമകളും പങ്കെടുക്കുന്നതിനാല്‍ അന്നേ ദിവസം വൈകുന്നേരം അഞ്ചുമുതല്‍ മണിമലയിലെ കടകള്‍ക്ക് മുടക്കമായിരിക്കും. മണിമല യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 18ന് രാവിലെ പത്തിനു നടക്കും.