വീട് കുത്തിതുറന്നു മോഷണം: ഒളിവിൽകഴിഞ്ഞിരുന്ന പ്രതി പിടിയിൽ
1416215
Saturday, April 13, 2024 6:42 AM IST
പള്ളിക്കത്തോട്: വീട് കുത്തിത്തുറന്ന് 13 പവൻ സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ പനമൂട് ഭാഗത്ത് മാറുകാട്ട് സദ്ദാം എന്നു വിളിക്കുന്ന നിസാർ എം.ജെ (32)യെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിസാറിന്റെ കൂട്ടുപ്രതികളായ അൽത്താഫ് എൻ.കെ., അനീഷ് ആർ., സഞ്ജു സുരേഷ് എന്നിവരെ പിടികൂടിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ക്കഴിഞ്ഞിരുന്ന നിസാറിനുവേണ്ടി നടത്തിയ ശക്തമായ തെരച്ചിലിലാണ് ഇപ്പോള്‍ ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച് മനോജ് കെ.എൻ., എഎസ്ഐമാരായ ജയചന്ദ്രൻ, റെജി ജോൺ, സിപിഒമാരായ സുഭാഷ്, മധു, എബിന്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.