വനിതകൾക്കും യുവാക്കൾക്കും വിഷുക്കണിയായി ടൂവീലറും ലാപ്ടോപ്പും നൽകി
1416221
Saturday, April 13, 2024 6:56 AM IST
വൈക്കം: വനിതകൾക്കും യുവാക്കൾക്കും സൈനിന്റെ വിഷുക്കൈനീട്ടമായി ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ (സൈൻ), നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാമൂഹിക സാമ്പത്തിക സംരംഭകത്വ പദ്ധതിയുടെ ഭാഗമായി വനിതകൾക്കും യുവാക്കൾക്കും 50 ശതമാനം നിരക്കിൽ ടൂവീലറുകളും ലാപ്ടോപുകളും വിതരണം ചെയ്തത്.
ഇന്നലെ വൈക്കത്തു നടന്ന മൂന്നാംഘട്ട ഇരുചക്ര വാഹന വിതരണത്തിന്റെ ഭാഗമായി 300 ഇരുചക്ര വാഹനങ്ങൾ നൽകി. വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ നടന്ന യോഗത്തിൽ സൈൻ പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സൈൻ സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് ആർ. മേനോൻ അധ്യക്ഷത വഹിച്ചു. എം.കെ. മഹേഷ്, വിനോദ്കുമാർ, വിനൂബ് വിശ്വം, ബിനീഷ്കുമാർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 10,000 ടുവീലറുകളും 50,000 തയ്യൽ മെഷീനുകളും 10,000 ലാപ്ടോപ്പുകളുമാണ് ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. 125 കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടി നീക്കിവച്ചിരിക്കുന്നത്.