തോമസ് ചാഴികാടനായി കുടുംബയോഗങ്ങൾ
1416224
Saturday, April 13, 2024 6:56 AM IST
കുറവിലങ്ങാട്: തോമസ് ചാഴികാടന്റെ വിജയത്തിനായി കുടുംബസമ്മേളനങ്ങൾ സജീവമാക്കി ഇടതുമുന്നണി. ഓരോ ബൂത്തുകളും കേന്ദ്രീകരിച്ച് 15 കുടുംബയോഗങ്ങൾവരെ നടത്താനാണ് തീരുമാനം. ഓരോ പഞ്ചായത്തുകളിലും ഒരേസമയം പത്ത് സമ്മേളനങ്ങൾ വരെ നടക്കുന്നുണ്ട്. മുന്നണി പ്രവർത്തകരെയും അനുഭാവികളെയും ചേർത്തുനിറുത്തി ശക്തി തെളിയിക്കാനുള്ള പരിശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്.
സമ്മേളനങ്ങളുടെ ഭാഗമായി റാലികളും നടത്തുന്നുണ്ട്. എൽഡിഎഫ് നേതാക്കളായ സദാനന്ദശങ്കർ, പി.സി. കുര്യൻ, സിബി മാണി, ടി.എസ്.എൻ. ഇളയത്, എ.എൻ. ബാലകൃഷ്ണൻ, കെ. രവികുമാർ, എം.എം. ദേവസ്യ, ബിനീഷ് രവി. എ.ഡി. കുട്ടി തുടങ്ങിയവർ കുറവിലങ്ങാട്ടെ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.