വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി അധ്യാപിക മരിച്ചു
1418131
Monday, April 22, 2024 10:43 PM IST
പാലാ: റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് പരിക്കേറ്റ ബിഎല്‍ഒ മരിച്ചു. പാലാ ടൗണിലെ അങ്കണവാടി അധ്യാപിക കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി. ആശാലത (56) ആണ് മരിച്ചത്.
പാലാ നിയോജകമണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നാനി ഭാഗത്തായിരുന്നു അപകടം.
സ്ലിപ് കൊടുക്കുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കുപറ്റിയതിനെത്തുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വാരിയെല്ലുകള്‍ തകര്‍ന്ന ഇവരുടെ തലയ്ക്കും കാലിനും പരിക്കുണ്ടായിരുന്നു. ഭര്‍ത്താവ്: പരേതനായ സയനന്‍. മക്കള്‍: അര്ജുന് (നോര്‍വേ), നിബില (ദുബായ്). സംസ്ക്കാരം പിന്നീട്.