സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
1418390
Wednesday, April 24, 2024 4:14 AM IST
മരങ്ങാട്ടുപിള്ളി: തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരുക്കി സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മണ്ണംപ്ലാക്കില്‍ ജോബിഷ് കുര്യനെ (33)യാണു മരങ്ങാട്ടുപിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴിനു തന്റെ സുഹൃത്തുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സുഹൃത്തിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.