എകെസിസി യൂണിറ്റ് സന്ദർശനപരിപാടി എവേക് -24 ഉദ്ഘാടനം ഇന്ന്
1425036
Sunday, May 26, 2024 6:06 AM IST
കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂണിറ്റ് സന്ദർശന പരിപാടി എവേക്-24 ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് പുഷ്പഗിരി (തെള്ളകം) പള്ളിയിൽ നടക്കും.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല മുഖ്യസന്ദേശവും ഫാ. ജോസഫ് ആലുങ്കൽ ആമുഖ സന്ദേശവും നല്‍കും.
ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോണ്‍ വെങ്ങാന്തറ, ഗ്ലോബൽ പ്രതിനിധികളായ രാജേഷ് ജോണ്‍, ബാബു വള്ളപ്പുര, വൈസ് പ്രസിഡന്റുമാരായ സി.ടി. തോമസ്, റോസിലിൻ കെ. കുരുവിള, ഷിജി ജോണ്സൻ, സെക്രട്ടറിമാരായ ജോബി ചൂരക്കുളം, ജിനോ ജോസഫ്, കുഞ്ഞ് കളപ്പുര, ജോർജ്കുട്ടി മുക്കത്ത്, കെ.എസ്. ആന്റണി, സിസി സെബാസ്റ്റ്യൻ, ജോണ്‍ ടോം ജോണി, ജോണ്‍സ് ജോസഫ് എന്നിവർ പ്രസംഗിക്കും.