പ്ല​സ് വ​ൺ സീ​റ്റ്: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, June 23, 2024 4:43 AM IST
മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പി​ന്നാക്കാ​വ​സ്ഥ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ പ​രി​മി​ത​മാ​ണെ​ന്ന​തും പ​രി​ഗ​ണി​ച്ച് പ്ല​സ് വ​ൺ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

നി​ല​വി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​കൂ​ളു​ക​ളി​ൽ വേ​ണ്ട​ത്ര ബാ​ച്ചു​ക​ൾ ഇ​ല്ലെ​ന്നു​ള്ള​തും പ​രി​ഗ​ണി​ച്ച് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ൺ സീ​റ്റു​ക​ൾ 20 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.