അ​യ​ര്‍ക്കു​ന്നത്ത് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍ക്ക് പരിക്കേറ്റു
Sunday, June 23, 2024 6:43 AM IST
അ​യ​ര്‍ക്കു​ന്നം: അ​യ​ര്‍ക്കു​ന്നം ക​വ​ല​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍ക്കു പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം മ​ണ​ര്‍കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്നു തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കി​ട​ങ്ങൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ഇ​ന്നോ​വ കാ​റും തി​രു​വ​ഞ്ചൂ​ര്‍ റോ​ഡി​ല്‍നി​ന്നും വ​ന്ന ക്രെ​റ്റ കാ​റും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്.

നി​യ​ന്ത്ര​ണം​വി​ട്ട ക്രെ​റ്റ കാ​ര്‍ കു​രി​ശു​പ​ള്ളി​യു​ടെ ഗ്രി​ല്ല് ത​ക​ര്‍ത്ത് ഇ​ടി​ച്ചു​ക​യ​റി. യാ​ത്ര​ക്കാ​ര്‍ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. അ​യ​ര്‍ക്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.