ബിവിഎസ് ജില്ലാ സമ്മേളനം
1436389
Monday, July 15, 2024 7:41 AM IST
കോട്ടയം: പട്ടികജാതി സമൂഹത്തിന്റെ സമൂഹ്യ പുരോഗതിക്കായുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഭാരതീയ വേലൻ സൊസൈറ്റി (ബിവിഎസ്) കോട്ടയം ജില്ലാ സമ്മേളനം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ശരത് എസ്. കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ വിശിഷ്ടാതിഥി ആയിരുന്നു. സുരേഷ് മൈലാട്ടുപാറ ഉദ്ഘാടനം ചെയ്തു. എൻ.എസ്. കുഞ്ഞുമോൻ, കെ.പി. ദിവാകരൻ, സുരേഷ്, അനിത രാജു, കെ.എസ്. ഗ്രഹൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.