മരംവീണ് വീട് ഭാഗികമായി തകർന്നു
1436404
Monday, July 15, 2024 10:26 PM IST
ഇളംകാട്: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഞർക്കാട് കടത്താനത്ത് കെ.കെ. ജയമോന്റെ വീടിന് മുൻഭാഗത്ത് നിന്നിരുന്ന ആഞ്ഞിലി മരം കടപുഴകി വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. വീടിന് മുന്നിൽ പാർക്ക് ചെയതിരുന്ന ഇരുചക്രവാഹനവും പൂർണമായും തകർന്നു. ഇന്നലെ ഉച്ചയോടെ മഴയ്ക്കൊപ്പമെത്തിയ കാറ്റിലാണ് മരം കടപുഴകി വീണത്. മേഖലയിലെ നിരവധി മരങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. മരം വീണതിനെത്തുടർന്ന് സമീപത്തെ വൈദ്യുതിപോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു. ഇതോടെ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധവും തകരാറിലായി.