പാലാ രൂപത മാതൃവേദി അല്‍ഫോന്‍സ തീര്‍ഥാടനം ഇന്ന്
1436411
Monday, July 15, 2024 10:26 PM IST
പാലാ: പാലാ രൂപത മാതൃവേദിയുടെ അല്‍ഫോന്‍സ തീര്‍ഥാടനം ഇന്ന് ഭരണങ്ങാനം അല്‍ഫോന്‍സ ഷ്റൈനില്‍ നടക്കും. വിവിധ ഇടവകകളില്‍ നിന്നായി രണ്ടായിരത്തിലധികം അമ്മമാര്‍ എത്തിച്ചേരുമ്പോള്‍ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 അമ്മമാര്‍ അല്‍ഫോന്‍സാമ്മയുടെ വേഷം ധരിച്ച് കബറിടത്തിങ്കല്‍ ഒന്നിച്ചുകൂടും.
തീർഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ തീർഥാടനയാത്രയെ സ്വീകരിക്കും. രാവിലെ 10ന് പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് മാതൃവേദി നടപ്പിലാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അഖണ്ഡ ജപമാലയ്ക്ക് തുടക്കം കുറിക്കും.
11.30ന് അല്‍ഫോന്‍സ കബറിടത്തിങ്കല്‍നിന്ന് ജപമാല പ്രദക്ഷിണം വലിയ പള്ളിയിലേക്ക് എത്തിച്ചേരും. ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് സന്ദേശം നല്‍കും. മാതൃവേദി രൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ എല്‍സാ ടോം എസ്എച്ച്, പ്രസിഡന്റ് സിജി ലൂക്ക്സണ്‍, വൈസ് പ്രസിഡന്റ് സുജ ജോസഫ്, സെക്രട്ടറി ഷേര്‍ളി ചെറിയാന്, ജോയിന്റ് സെക്രട്ടറി ബിന്ദു ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.