വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്ര നടപടി
1436557
Tuesday, July 16, 2024 10:38 PM IST
രാമപുരം: കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ പാലാ കെഎസ്ഇബി ഡിവിഷന്റെ കീഴിലുള്ള കൊല്ലപ്പള്ളി, രാമപുരം, പാലാ, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി സെക്ഷനുകളിലെ തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ പുനഃസ്ഥാപിക്കാൻ തീവ്രനടപടികൾ സ്വീകരിച്ചുവരുന്നു.
ജില്ലയിലെ മറ്റു സെക്ഷനില്‍നിന്നു ജീവനക്കാരെയും കോണ്‍ട്രാക്ടര്‍മാരെയും എത്തിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി അടിയന്തര നിര്‍ദേശം നൽകി.
ഇന്നു വൈകുന്നേരത്തോടെ ഏറ്റവും കൂടുതല്‍ നാശമുണ്ടായ രാമപുരം സെക്ഷനിലെ പോസ്റ്റുകളും വൈദ്യുതിലൈനുകളും പുനഃസ്ഥാപിക്കാനും വൈദ്യുതി വിതരണം ചെയ്യുവാനും കഴിയുമെന്നും മറ്റ് സെക്ഷനുകളിൽ 80 ശതമാനത്തോളം തകരാര്‍ പരിഹരിച്ചുവെന്നും പാലാ എക്സിക്യൂട്ടിവ് എന്‍ജനിയര്‍ ആര്. ഉണ്ണികൃഷ്ണന് പറഞ്ഞു.