ക​ടു​ത്തു​രു​ത്തി: വൈ​ക്കം താ​ലൂ​ക്ക് എ​ന്‍എ​സ്എ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന രാ​മാ​യ​ണ മ​ഹോ​ത്സ​വം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ജി.​എം. നാ​യ​ര്‍ കാ​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. 302 -ാം ന​മ്പ​ര്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗൗ​രീ​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി അ​ഖി​ല്‍ ആ​ര്‍. നാ​യ​ര്‍, സി.​പി. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, പി.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​മ​ധു, കെ.​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.