വൈദ്യുതി മുടങ്ങി തോട്ടയ്ക്കാട് പിഎച്ച്സി രണ്ടു ദിവസമായി ഇരുട്ടില്‍
1436665
Wednesday, July 17, 2024 2:16 AM IST
തോട്ടയ്ക്കാട്: കാറ്റിലും മഴയിലും വൈദ്യുതിബന്ധം നിലച്ചതോടെ തോട്ടയ്ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കഴിഞ്ഞ രണ്ടുദിവസമായി ഇരുട്ടില്‍. അഞ്ഞൂറോളം രോഗികള്‍ ദിനംപ്രതി ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിലാണ് പ്രതിസന്ധി. പുതുപ്പള്ളി, തോട്ടയ്ക്കാട്, മീനടം, കുറുമ്പനാടം പ്രദേശങ്ങളില്‍നിന്നുള്ള രോഗികളാണ് തോട്ടയ്ക്കാട് ആശുപത്രില്‍ ചികിത്സയ്ക്കെത്തുന്നത്.
വൈദ്യുതിബന്ധം നിലച്ചതോടെ ആശുപ്രതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത് ടോര്‍ച്ചിന്റെയും ലാമ്പിന്റെയും വെളിച്ചത്തിലാണ്. വെള്ളവും വെളിച്ചവും ഇല്ലാതായതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള വെള്ളംപോലും കിട്ടാനില്ലെന്നാണ് രോഗികള്‍ പറയുന്നത്.
ആശുപത്രിയില്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ജനറേറ്റർ ഈ ഇല്ലാത്ത ആശുപത്രിയുടെ പ്രവര്‍ത്തനം ദുരിതത്തിലാണ്.
ബ്രിട്ടീഷ്കാരുടെ കാലത്തു നിര്‍മിച്ച ഈ ആശുപത്രി അതേഅവസ്ഥയിലാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സര്‍ക്കാരും അധികൃതർ തോട്ടയ്ക്കാട് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആശുപത്രി വികസനസമിതിയംഗം സിബി പാറപ്പ ആവശ്യപ്പെട്ടു.