വീൽചെയറുകൾ കൈമാറി
1436804
Wednesday, July 17, 2024 10:49 PM IST
കാഞ്ഞിരപ്പള്ളി: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് വീൽചെയറുകൾ കൈമാറി. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യുവിന് വീൽ ചെയറുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പൊതുപിരിവില്ലാതെ അംഗങ്ങളുടെ വിഹിതം മാത്രം ചെലവഴിച്ചാണ് ജനറൽ ആശുപത്രിക്ക് സംഘടന വീൽ ചെയറുകൾ നൽകിയതെന്നും വി.ബി. ബിനു പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൃഷ്ണ കുമാരി, എൻ. അനിൽ, എം.ജെ. ബെന്നി മോൻ, സെക്രട്ടറിയേറ്റ് മെംബർമാരായ എസ്.ബി. സുമോദ്, ഹരീന്ദ്രനാഥ്, സിപിഐ മണ്ഡലം സെക്രട്ടറി എം.എ. ഷാജി, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.ഡി. അജീഷ്, എം.കെ. റെജിമോൻ, ജനറൽ കൺവീനർ ഇ.എ. റിയാസ്, മേഖലാ സെക്രട്ടറി സുജിത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.