മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ
1436882
Thursday, July 18, 2024 2:15 AM IST
വെള്ളൂർ: കടുത്തുരുത്തി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളൂർ ഓലിക്കരയിൽ മനോജ്കുമാർ (49) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടു പ്രാവശ്യമായി എട്ടു വളകൾ പണയംവച്ച് 2,48,000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നി പിന്നീട് സ്വർണം പരിശോധിച്ചപ്പോൾ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.