ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ്നടത്തി
1436883
Thursday, July 18, 2024 2:15 AM IST
വെള്ളൂർ: തണ്ണിപ്പള്ളി സെൻട്രൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് അവധി ദിനങ്ങളിൽ സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി. വെള്ളൂർ പഞ്ചായത്ത് ഒന്പതാം വാർഡിലെയും പരിസര പ്രദേശങ്ങളിലെയും കുടുംബങ്ങൾക്കാണ് സൗജന്യമായി ഗ്യാസ് മസ്റ്ററിംഗ് ചെയ്തു നൽകിയത്.
കിടപ്പുരോഗികളുടെ വീടുകളിലെത്തി ക്ലബ് അംഗങ്ങൾ വരും ദിവസങ്ങളിൽ മസ്റ്റിംഗ് നടത്തും. സെൻട്രൽ ക്ലബ് ഭാരവാഹികളായ ഹരിഹരൻ, ധനേഷ്, സനു, അജി മുണ്ടാന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മസ്റ്ററിംഗ് നടത്തിയത്.