ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികാചരണവും ചികിത്സാ ധനസഹായ വിതരണവും നാളെ
1436896
Thursday, July 18, 2024 2:15 AM IST
ഏറ്റുമാനൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണവും ചികിത്സാ ധനസഹായ വിതരണവും ഏറ്റുമാനൂർ മണ്ഡലം കാേൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്തും.
മുൻമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് ജോയി പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചികിത്സാ ധനസഹായ വിതരണം നിർവഹിക്കും. യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അനുസ്മരണ സന്ദേശം നൽകും.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളിയിൽ, ടി.സി. ജോൺസൺ, ജോൺ തോമസ് പൊൻമാങ്കൽ തുടങ്ങിയവർ പ്രസംഗിക്കും.