എഴുത്തുപെട്ടി സ്ഥാപിച്ചു
1438223
Monday, July 22, 2024 7:34 AM IST
ഉദയനാപുരം: അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂളിൽ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. കുട്ടികളുടെ ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ രചനകൾ തുടങ്ങിയവ എഴുത്തു പെട്ടിയിൽ നിക്ഷേപിക്കാം.
എഴുത്തുപെട്ടിയുടെ ഉദ്ഘാടനം കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എം. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രൻ, സി.പി. മനോഹരൻ, ടി.വി. ചന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ തുടങ്ങിയവർ സംബന്ധിച്ചു.