അൽഫോൻസാമ്മയുടെ തിരുനാൾ
1438230
Monday, July 22, 2024 7:46 AM IST
നെടുംകുന്നം: കോമാക്കൽ വിശുദ്ധ അൽഫോൻസാ ചാപ്പലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി. നെടുംകുന്നം ഫൊറോനാപള്ളി വികാരി ഫാ. വര്ഗീസ് കൈതപ്പറമ്പില് കൊടിയേറ്റി. ഇന്നു മുതൽ 27 വരെ വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. 28ന് വൈകും നേരം 4.30 ന് തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം.